Webdunia - Bharat's app for daily news and videos

Install App

Indian 2 Trailer: സേനാപതി ഓരാള്‍ അല്ലേ?വേറിട്ട ഗെറ്റപ്പുകളില്‍ കമല്‍ഹാസന്‍,യൂട്യൂബില്‍ തരംഗമായി 'ഇന്ത്യന്‍ 2' ട്രെയ്‌ലര്‍

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂണ്‍ 2024 (09:17 IST)
Indian 2 Trailer
ഷങ്കര്‍- കമല്‍ ഹാസന്‍ കോമ്പോ വെറുതെ പ്രേക്ഷകരുടെ മുന്നിലേക്ക് വരില്ല. പ്രതീക്ഷകള്‍ അവര്‍ തെറ്റിച്ചില്ല, ഗംഭീര പ്രതികരണമാണ് ഇന്ത്യന്‍ 2 ട്രെയ്‌ലറിന് ലഭിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി ട്രെയിലര്‍. 13 മണിക്കൂര്‍ കൊണ്ട് 46 ലക്ഷത്തിലേക്ക് അടുക്കുകയാണ് കാഴ്ചക്കാരുടെ എണ്ണം. 2.4 ലക്ഷം ലൈക്കുകളും ട്രെയ്‌ലറിന് ലഭിച്ചു എന്നത് നേട്ടമാണ്.
സേനാപതി എന്ന മുന്‍ സ്വാതന്ത്രസമര സേനാനിയായി കമല്‍ ഹാസന്‍ തിരിച്ചെത്തുമ്പോള്‍ പുതിയകാലത്തെ അഴിമതി കഥകളാണ് ചിത്രം പറയാനിരിക്കുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ കമല്‍ഹാസന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അണികളെ നയിക്കുമ്പോള്‍ ഒരു രൂപത്തിലും ആക്ഷന്‍ രംഗങ്ങളിലേക്ക് എത്തുമ്പോള്‍ പല രൂപങ്ങളിലുമാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്.ഷങ്കറിന്റെ ബിഗ് കാന്‍വാസ് കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നു.
 2.37 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.നെടുമുടി വേണുവിനെ ഒരിക്കല്‍ക്കൂടി കാണാനായത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നു. തമിഴില്‍ നെടുമുടി വേണുവിന് പകരം മറ്റൊരാളാണ് ശബ്ദം നല്‍കിയിരിക്കുന്നത്. പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ടൈലറില്‍ പോലും നിരവധി തവണ അദ്ദേഹം വന്നു പോയി. 
 
കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‌മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

അടുത്ത ലേഖനം
Show comments