Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി, മമ്മൂട്ടിയുടെ അവസ്ഥയും ഇങ്ങനെ തന്നെ !

It's been years since Mohanlal started wearing a wigs

കെ ആര്‍ അനൂപ്

, ശനി, 16 മാര്‍ച്ച് 2024 (13:57 IST)
സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും സിനിമ തിരക്കുകളിലാണ്. 2023 മമ്മൂട്ടി കൊണ്ടുപോയപ്പോള്‍ നേര് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് മോഹന്‍ലാലും നടത്തിയത്. 2024ലെ ആദ്യ ചിത്രം ഭ്രമയുഗം വിജയമായപ്പോള്‍ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ വലിയ ചലനം ഉണ്ടാക്കിയില്ല. ഇപ്പോഴിതാ മോഹന്‍ലാലുമായും മമ്മൂട്ടിയുമായും അടുത്ത സൗഹൃദമുള്ള ബാബു നമ്പൂതിരി ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോഴും വൈറല്‍ ആകുന്നത്.
 
വര്‍ഷങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും വിഗ്ഗ് ഉപയോഗിക്കുന്നവരാണെന്ന് നടന്‍ ബാബു നമ്പൂതിരി. അവര്‍ അതില്‍ നിന്നും മോചനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് അവരെ ആ രൂപത്തില്‍ കാണാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇന്നും അവര്‍ അങ്ങനെ തന്നെ നടക്കുന്നതെന്നും ബാബു നമ്പൂതിരി നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
'കിടക്കുമ്പോള്‍ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്ന ആളുകള്‍ ആണ് നമ്മുട പല ആര്‍ട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. ആര്‍ക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതില്‍ വിഷയം ഇല്ലാത്തത് സിദ്ദിഖ് മാത്രമാണ്. സിദ്ദിഖ് ഏതൊരു വേഷവും ചെയ്യും. മോഹന്‍ലാല്‍ വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചു എന്ന് ആ ഒരാള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ലാലു അലക്‌സിനെയാണ് മോഹന്‍ലാല്‍ ശരിക്കുള്ള രൂപം കാണിച്ചത്.കര്‍ത്താവേ എന്നുപറഞ്ഞാണത്രെ അത് കണ്ടിട്ട് ലാലു സംസാരിച്ചത്.
 
മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാന്‍ തുടങ്ങിയിട്ട് അഞ്ചോ ആറോ വര്‍ഷം ആയിട്ടുള്ളൂ. മമ്മുക്കയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. പാച്ച് വിഗ്ഗ് ആണെന്നാണ് തോന്നുന്നത്. മോഹന്‍ലാലിന്റെ അത്ര മുടിക്ക് പ്രശ്‌നം ഉണ്ടായിട്ടില്ല. എങ്കിലും ഫുള്‍ ടൈം വിഗ്ഗ് ആണ്. അവര്‍ക്കും ശരിക്കുള്ള രൂപത്തില്‍ നടക്കാന്‍ ആഗ്രഹം കാണും. പക്ഷേ ആളുകള്‍ക്ക് അങ്ങനെ അവരെ കാണാന്‍ താത്പര്യം കാണില്ല',-ബാബു നമ്പൂതിരി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്';'ജനനം: 1947, പ്രണയം തുടരുന്നു' സിനിമയെക്കുറിച്ച് നടന്‍ ദീപക് പറമ്പോള്‍