അല്ലു അര്‍ജുനൊപ്പം മകളെത്തി ആദ്യ സിനിമയില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ശാകുന്തളം അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 10 ഓഗസ്റ്റ് 2021 (09:01 IST)
അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക് എത്തുന്നു.സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം'ത്തിലൂടെ അര്‍ഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കും. ഭരത രാജകുമാരിയായാണ് വേഷമിടുന്നത്. ഇപ്പോഴിതാ ഹൈദരാബാദില്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ് അല്ലുവിന്റെ മകള്‍. അച്ഛനൊപ്പം ചിത്രീകരണത്തിനായി എത്തിയ അര്‍ഹയെ അണിയറ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. കുട്ടി താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ ദേവ് മോഹനാണ് ഇക്കാര്യം അറിയിച്ചത്.
 
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദേവ് മോഹന്‍ ആണ് നായകന്‍.ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments