മമ്മൂക്കയുമൊത്തുള്ള ചെറുകഥ എന്റെ സ്വപ്നം -സൗബിൻ ഷാഹിർ

ശനി, 9 നവം‌ബര്‍ 2019 (18:58 IST)
അബിളിയും സുഡാനിയും കുംബളങ്ങിയും വഴി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ് സൗബിൻ ഷാഹിർ. വരുന്നതും വരാനിരിക്കുന്നതുമായി ഒട്ടേറെ ചിത്രങ്ങൾ സൗബിന്റെ കയ്യിലുണ്ട്. എന്നാൽ ഇപ്പോൾ വാർത്തയായിരിക്കുന്നത് പറവക്ക് ശേഷം സൗബിൻ അടുത്തതായി ചെയ്യുവാനിരിക്കുന്ന ചിത്രത്തെ പറ്റിയാണ്.  സിനിമാ നിരൂപകനായ മനീഷ് നാരയണന് നൽകിയ അഭിമുഖത്തിലാണ്  സൗബിൻ തന്റെ സ്വപ്നചിത്രത്തെ പറ്റി വെളിപ്പെടുത്തിയത്. തന്റെ സ്വപ്നചിത്രത്തിൽ നായകനായി കരുതിയിരുന്നതാകട്ടെ മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിനെയും.
 
ഞാൻ സംവിധാന രംഗത്തിലേക്ക് വരുമ്പോൾ ആദ്യം ചെയ്യണമെന്ന് കരുതിയ ചിത്രമായിരുന്നു മമ്മൂക്കയുമൊത്തുള്ള പണി പാളി എന്ന ചിത്രം. ഒട്ടേറെ സങ്കീർണതകൾ നിറഞ്ഞ മൈൻഡ് ഗെയിം പോലെയാണ് ചിത്രം പ്ലാൻ ചെയ്തിരുന്നത്. പണി പാളി എന്ന് പേരിട്ടിരുന്ന ചിത്രം എനിക്ക് ഹൃദയത്തോട്  വളരെയേറെ അടുത്തു നിൽക്കുന്നതാണ് അതുകൊണ്ട് തന്നെ മറ്റൊരു ചിത്രത്തിൽ കഴിവ് തെളിയിച്ചതിന് ശേഷം ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് പറവയിലേക്ക് എത്തുന്നത് സൗബിൻ പറയുന്നു.
 
മമ്മുക്കയുമൊത്ത് ചെറുപ്പം മുതലെ വളരെയധികം അടുപ്പമുണ്ട് ഈ സിനിമയുടെ പല ഭാഗങ്ങളും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് ഇതെല്ലാം നിനക്ക് എവിടെ നിന്നും കിട്ടി എന്നാണ് പലതും കേട്ടപ്പോൾ മമ്മൂക്ക പറഞ്ഞത്. സംഭവം കൊള്ളാം എന്നും ഉടൻ തന്നെ നമുക്ക് ഇത് ചെയ്യാമെന്നും ഉറപ്പ് നൽകുകയും ചെയ്തു.
 
എന്നാൽ പണി പാളി എന്ന് പെരിട്ടിരുന്ന ചിത്രം ഇപ്പോൾ ചെറുകഥാ എന്ന പേരിലാണ് സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും എന്നാൽ സിനിമയുടെ അന്തിമരൂപം ഇതുവരെയും തയ്യാറാക്കിയിട്ടില്ലെന്നും സൗബിൻ കൂട്ടിചേർത്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം റിലീസ് തീയതിയിൽ മാറ്റമെന്ന് സൂചന- ബിഗ് ബ്രദർ ക്രിസ്മസിന് എത്തിയേക്കില്ല