ദിലീപിന്‍റെ ജാക്ക് ഡാനിയൽ ഹിന്ദി പതിപ്പ് ലീക്കായി, വ്യാജന്‍ കണ്ടത് 15 ലക്ഷം പേര്‍; വമ്പന്‍ സ്വീകരണത്തില്‍ ഞെട്ടി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 ജനുവരി 2021 (16:21 IST)
ദിലീപ്, അർജുൻ എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തി 2019-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജാക്ക് ആൻഡ് ഡാനിയൽ'. സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പ് ലീക്കായി എന്നതാണ് പുതിയ വാര്‍ത്ത. വ്യാജ പതിപ്പ് യൂട്യൂബിൽ ഇറങ്ങിയതോടെ ഹിന്ദി ഡബ്ബിങ് അവകാശം സ്വന്തമാക്കിയ കമ്പനി രംഗത്തെത്തി. ഇതോടെ ഡബ്ബഡ് പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
 
ഹിന്ദി മൊഴിമാറ്റ ചിത്രം ഇതിനകം 15 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയിട്ട് അധികം ആയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിന് അന്യഭാഷകളിൽ നിന്ന് നല്ല പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും 
സ്റ്റൈലിഷ് ഗെറ്റപ്പിൽ ഉള്ള നായകന്മാരും ഒക്കെ അതിനുള്ള കാരണങ്ങൾ ആയേക്കാം. കള്ളപ്പണവും ബാങ്ക് റോബറിയും സൈനിക സേവനത്തിന്റെ പ്രസക്തിയും എല്ലാമാണ് സിനിമ പറഞ്ഞത്.
 
അഞ്ജു കുര്യൻ, സൈജു കുറുപ്പ്, ഇന്നസെന്റ്, ദേവൻ, അശോകൻ, ജനാർദ്ദനൻ, സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. എസ്എൽപുരം ജയസൂര്യ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു എങ്ങും നിന്നും ലഭിച്ചത്. തമിൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമിൻസാണ് ഈ ചിത്രം നിർമ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

77മത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Shashi Tharoor: ശശി തരൂർ സിപിഎമ്മിലേക്കോ?, ദുബായിൽ നിർണായക ചർച്ചകൾ

അഭിമാനനിറവിൽ കേരളം; വി.എസ് അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

എം.ടി – പ്രമീള നായർ ബന്ധവും പുതിയ പുസ്തക വിവാദവും

അടുത്ത ലേഖനം
Show comments