'11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവള്‍ മരണപ്പെട്ടു';16 വര്‍ഷങ്ങളായി തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, ജാഫര്‍ ഇടുക്കി പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 16 ജൂണ്‍ 2022 (10:22 IST)
ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും ജാഫര്‍ ഇടുക്കിയുടെ സാന്നിധ്യമുണ്ടാകും. ചെറിയ വേഷങ്ങളില്‍ ആണെങ്കിലും അത് ചെയ്തു കൊടുക്കാന്‍ അദ്ദേഹത്തിന് മടിയില്ല. നിരവധി സിനിമകളില്‍ അഭിനയിക്കുമ്പോഴും സിനിമകള്‍ തിയേറ്ററുകളില്‍ ചെന്ന് കാണാറില്ലെന്ന് ജാഫര്‍ ഇടുക്കി. 16 വര്‍ഷങ്ങളായി തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടെന്നും പഴയ പടങ്ങള്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.
 
എന്നാല്‍ 16 വര്‍ഷങ്ങളായി തിയേറ്ററുകളില്‍ പോവാത്തതിന് ഒരു കാരണമുണ്ട്. തീര്‍ന്നില്ല നാളെ റിലീസാകുന്ന തന്റെ പുതിയ ചിത്രം 'ഹെവന്‍'കാണാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവിക്ക്  നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
 
ഹെവന്റെ റിലീസ് ദിവസം അദ്ദേഹത്തിന് ഒരു സിനിമ ചിത്രീകരണം ഉണ്ട്. ഉറപ്പ് പറയുന്നില്ലെങ്കിലും ഹെവന്‍ കാണാന്‍ ശ്രമിക്കുമെന്ന്  ജാഫര്‍ ഇടുക്കി പറഞ്ഞു.
 
പണ്ട് തങ്ങള്‍ മൂന്ന് പേരാണ് സിനിമ കാണാന്‍ പോകുന്നതെന്ന് ജാഫര്‍ ഇടുക്കി പറയുന്നു.ഞാന്‍, ജേഷ്ഠന്‍, എന്റെ ഒരു പെങ്ങളൂട്ടി. അവള്‍ 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
ഇടയ്‌ക്കെപ്പോഴോ മൂന്ന് സിനിമകള്‍ കണ്ടെന്നും അതും മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം ആണെന്നും വേറൊരു പ്രശ്നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments