വീണ്ടും നടന്‍ ജാഫര്‍ ഇടുക്കിയെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മിനിസ്‌ക്രീന്‍ താരം കണ്ണന്‍ സാഗര്‍.ഒരു ഉയര്‍ച്ചയില്‍ മാറ്റങ്ങള്‍പലര്‍ക്കും സംഭവിക്കാം, സഹപ്രവര്‍ത്തകര്‍ പലര്‍ക്കും സ്വഭാവവ്യത്യാസം താന്‍ നിരീക്ഷിച്ചിട്ടുമുണ്ടെന്നും അന്നും ഇന്നും ഒരു മാറ്റവും തോന്നാത്ത ജാഫര്‍ ഇടുക്കിയെ കുറിച്ച് പറയുകയാണ് കണ്ണന്‍ സാഗര്‍.
കണ്ണന്‍ സാഗറിന്റെ വാക്കുകള്‍
കാലങ്ങള്‍ കഴിഞ്ഞാലും എത്ര ഉന്നതിയില്‍ എത്തിയാലും ചിലബന്ധങ്ങള്‍ ജീവനുള്ളകാലം അങ്ങനെ ഓരോ കാഴ്ചയിലും സ്‌നേഹബന്ധം സ്വര്‍ണ്ണംപോലെ വിലക്കിച്ചേര്‍ത്തുകൊണ്ടിരിക്കും, അന്നുകണ്ടപോലെതന്നെ ഇന്നും പ്രിയ സോദരന്‍ മലയാളസിനിമയുടെ ഈ കാല അനുഗ്രഹീത അഭിനേതാവ് 'ജാഫര്‍ ഇടുക്കി'...
അംഗണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ, വേദി അമൃതാ ചാനല്‍ കോമഡി മാസ്റ്റേഴ്‌സ് എന്ന പ്രോഗ്രാം, അതിഥിയായി എത്തി കിട്ടിയ സമയത്തു കുറേ സംസാരിച്ചു, കെട്ടിപ്പിടുത്തവും ഉമ്മവെപ്പും പതിവുപോലെ എന്റെ വക പ്രകടനം,കൂടെ മറ്റു സഹോദരങ്ങളായ, അമൃതാ ചാനല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കിച്ചു,സുധീര്‍ കോടനാട്, അജിത് കൂത്താട്ടുകുളം,പ്രസാദ് മുഹമ്മ,ജയകുമാര്‍ കോട്ടയവും കൂടി,..
തിരക്കിനിടയില്‍ ഞാന്‍ ഒരു ഫോട്ടോ എടുക്കാം എന്നാവശ്യപ്പെട്ടു എന്നാപിന്നേ എല്ലാവര്‍ക്കുമാകാം എന്നു പറഞ്ഞു ജാഫര്‍ തന്നെ എടുത്തു ഫോട്ടോ,ഒരു ഉയര്‍ച്ചയില്‍ മാറ്റങ്ങള്‍പലര്‍ക്കും സംഭവിക്കാം, സഹപ്രവര്‍ത്തകര്‍ പലര്‍ക്കും സ്വഭാവവ്യത്യാസം ഞാന്‍ നിരീക്ഷിച്ചിട്ടുമുണ്ട് എന്നാല്‍ അന്നും ഇന്നും ഒരു മാറ്റവും തോന്നാത്ത എന്റെ കലാജീവിതത്തിലെ ആദ്യകാല സഹപ്രവര്‍ത്തകന്‍ എന്നു ഞാനഹംങ്കരിക്കുന്ന സഹോദരന്‍ ജാഫര്‍ ഇടുക്കി, ഓരോ ഉയര്‍ച്ചയിലും കൈകള്‍ കൂട്ടിമുട്ടിയും വിസിലുകള്‍ മുഴുക്കിയും ആരവത്തില്‍ ആറാടിയും ആവുന്നതരത്തില്‍ പ്രോത്സാഹനം എന്റെ മനസിലും അന്നും ഇന്നും നിറഞ്ഞു നില്‍ക്കുന്നു..എന്റേയും കുടുംബത്തിന്റെയും പ്രാര്‍ത്ഥന എന്നും എന്റെ സഹോദരന്റെ കൂടെ ഉണ്ടാവും, ആയുരാരോഗ്യ സൗഖ്യ, സൗഭാഗ്യം ഭവ.