കാതൽ എത്ര കോടി ക്ലബ്ബിൽ കയറി എന്ന് ആരും അന്വേഷിച്ചിട്ടില്ല: കാരണം പറഞ്ഞ് ജഗദീഷ്

നിഹാരിക കെ.എസ്
തിങ്കള്‍, 9 ജൂണ്‍ 2025 (14:49 IST)
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ആഭ്യന്തര കുറ്റവാളി കോടി ക്ലബുകളുടെ പേരിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയല്ലെന്ന് നടൻ ജഗദീഷ്. മമ്മൂട്ടി നായകനായ കാതൽ പോലെ തന്നെ മികച്ച സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിച്ച് ചർച്ച ചെയ്യപ്പെടേണ്ട സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്നാണ് ജഗദീഷ് പറയുന്നത്. ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.
 
ഒരു മികച്ച സിനിമയാണ്. ആ ചിത്രം എത്ര കോടി ക്ലബിൽ കയറിയെന്ന് ആരും അന്വേഷിച്ചിട്ടില്ല. അത്തരത്തിൽ നല്ല സിനിമകളുടെ പട്ടികയിലാണ് ആഭ്യന്തര കുറ്റവാളിയും പെടുന്നത് എന്ന് ജഗദീഷ് പറഞ്ഞു. 
 
'മമ്മൂക്കയുടെ കാതൽ നല്ല പടമാണ്. അത് എത്ര കോടി ക്ലബ്ബിൽ കയറി എന്ന് ആരും അന്വേഷിച്ചിട്ടില്ല. നല്ല ചിത്രത്തിൻറെ പട്ടികയിലാണ് നമ്മൾ പെടുത്തുന്നത്. അതുപോലെ 'ആഭ്യന്തര കുറ്റവാളി' എത്ര കോടി ക്ലബ്ബിലെന്ന് ആരും ചർച്ച ചെയ്യില്ല, ഉറപ്പാണ്. എത്ര കിട്ടിയാലും സന്തോഷമാണ്. ആഭ്യന്തര കുറ്റവാളി ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് സ്വീകാര്യമാവുന്ന കാര്യമാണ്. ചില സിനിമകളാണ് ഇത്ര കോടി ക്ലബ്ബിൽ കടക്കാൻ സാധ്യതയുള്ളത്. സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ചിലപ്പോൾ ആസിഫ് അലി എത്തുമായിരിക്കും. ഇന്ന് സൂപ്പർ സ്റ്റാർ എന്ന വിശേഷണം അദ്ദേഹത്തിന് താൽപര്യമില്ല, നമുക്കും താൽപര്യമില്ല. അദ്ദേഹത്തെ സൂപ്പർ ആക്ടർ എന്ന് വിശേഷിപ്പിക്കാനാണ് താൽപര്യം,' എന്ന് ജഗദീഷ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments