Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ഇതിനു മുന്‍പൊന്നും ജഗദീഷ് ഇങ്ങനെയൊരു കഥാപാത്രം ചെയ്തു കണ്ടിട്ടില്ല; കയ്യടിച്ച് സോഷ്യല്‍ മീഡിയ

വളരെ ഗൗരവമുള്ള കഥാപാത്രമായി ചുരുക്കം ചില സിനിമകളില്‍ മാത്രമേ ജഗദീഷ് അഭിനയിച്ചിട്ടുള്ളൂ

Jagadeesh in Rorschach
, ശനി, 8 ഒക്‌ടോബര്‍ 2022 (09:49 IST)
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലെ ജഗദീഷിന്റെ പ്രകടനത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഇതുവരെ കാണാത്ത തരത്തിലുള്ള വളരെ ഗൗരവമുള്ള കഥാപാത്രമായി നിറഞ്ഞാടുകയാണ് ജഗദീഷ്. അഷറഫ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നത്. 
 
വളരെ ഗൗരവമുള്ള കഥാപാത്രമായി ചുരുക്കം ചില സിനിമകളില്‍ മാത്രമേ ജഗദീഷ് അഭിനയിച്ചിട്ടുള്ളൂ. ജഗദീഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് റോഷാക്കിലേത്. വളരെ ആഴമുള്ള കഥാപാത്രം. ഡയലോഗ് ഡെലിവറിയിലെല്ലാം ജഗദീഷ് ഞെട്ടിക്കുന്നുണ്ട്. സിനിമയുടെ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ജഗദീഷും ബിന്ദു പണിക്കരും ഒന്നിച്ചുള്ള സീന്‍ തിയറ്ററില്‍ വലിയ ഇംപാക്ട് ഉണ്ടാക്കി.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു, റെയില്‍വെ ട്രാക്കിലേക്ക് നടന്നു: വിനോദ് കോവൂര്‍