Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഗതിയുടെ മുഖത്തെ പുഞ്ചിരിക്ക് കാരണം സുരേഷ് ഗോപി, വീട്ടിലെത്തി ഓണക്കോടി സമ്മാനിച്ച് നടന്‍

ജഗതിയുടെ മുഖത്തെ പുഞ്ചിരിക്ക് കാരണം സുരേഷ് ഗോപി, വീട്ടിലെത്തി ഓണക്കോടി സമ്മാനിച്ച് നടന്‍

കെ ആര്‍ അനൂപ്

, വെള്ളി, 26 ഓഗസ്റ്റ് 2022 (11:18 IST)
ജഗതി ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കണ്ട വര്‍ഷമാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയെത്തി. ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് നടന്‍ സൗഹൃദ സന്ദര്‍ശനം നടത്തിയത്.
 
സുരേഷ് ഗോപിയെ കണ്ടതും ജഗതിയുടെ മുഖത്ത് പുഞ്ചിരി. സ്‌നേഹത്തോടെയാണ് തന്റെ പഴയ സഹപ്രവര്‍ത്തകനെ ജഗതി വീട്ടിലേക്ക് വരവേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 
രമേശ് പുതിയമഠം ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ജഗതി എന്ന അഭിനയ വിസ്മയം പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. ജഗതിക്കും കുടുംബത്തിനും ഒപ്പം കുറച്ചുനേരം സമയം ചെലവഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിക്ക് ടീമിനൊപ്പമുള്ള സിനിമ നടിയെ പിടികിട്ടിയോ ?