Webdunia - Bharat's app for daily news and videos

Install App

Jailer Release: രജനിയും മോഹന്‍ലാലും ഒന്നിച്ച ജയിലര്‍ തിയറ്ററുകളില്‍; ആദ്യ ഷോ കഴിഞ്ഞു, പടം എങ്ങനെയുണ്ട്?

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (08:24 IST)
Jailer Release: രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ തിയറ്ററുകളില്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ഷോകള്‍ നടന്നു. ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയായി. വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലും ബെംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. 
 
ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ അതിഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. രജനികാന്തിന്റെ വിളയാട്ടമാണ് ആദ്യ പകുതിയിലെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ ചെന്നൈയിലും കേരളത്തിലും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ജയിലറില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരിക്കുന്നു. മാത്യു എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ രംഗങ്ങളും മാസ് ആണെന്നാണ് ആരാധകര്‍ ആദ്യ ഷോയ്ക്ക് ശേഷം അഭിപ്രായപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ഇടപെട്ട് കേന്ദ്രം; സംസ്ഥാന ബിജെപി നേതാക്കളോട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

അടുത്ത ലേഖനം
Show comments