Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനെതിരായ വിദ്വേഷ പ്രചരണം; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ജനം ടിവി

Save Lakshadweep
, വ്യാഴം, 27 മെയ് 2021 (07:56 IST)
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി അനുകൂല ചാനല്‍ ജനം ടിവി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പിന്‍വലിച്ചു. പൃഥ്വിരാജിനെതിരായ പോസ്റ്റ് വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെയാണ് ജനം ടിവിയുടെ നീക്കം. ചാനലിനെതിരെ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. 'പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി' എന്ന തലക്കെട്ടോടെ പങ്കുവച്ച ലിങ്കാണ് ജനം ടിവി പിന്‍വലിച്ചത്. 
 
ലക്ഷദ്വീപിലെ പ്രതിഷേധം ജിഹാദികളുടേതാണെന്നും അച്ഛനും നടനുമായ സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണമെന്നും ജനം ടിവിയുടെ പോസ്റ്റില്‍ പറയുന്നു. വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ഈ പോസ്റ്റ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാന്‍- അറ്റ്‌ലി ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം, പുതിയ വിവരങ്ങള്‍ ഇതാ !