നടി ജനനി അയ്യർ വിവാഹിതയായി; വരൻ സായി റോഷൻ ശ്യാം

കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

രേണുക വേണു
ചൊവ്വ, 31 മാര്‍ച്ച് 2026 (09:16 IST)
Janani Iyer
തമിഴ്- മലയാളം നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. ജനനിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ജനനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
 
'അവൻ ഇവൻ' എന്ന സിനിമയിലൂടെയാണ് ജനനി അഭിനയ രംഗത്തേക്ക് എത്തിയത്. 'ത്രി ഡോട്‌സ്' എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാൽ നായകനായ 'കൂതറ', 'സെവന്‍ത് ഡേ', 'ഇത് താണ്ടാ പൊലീസ്', 'മോസയിലെ കുതിര മീനുകൾ' തുടങ്ങിയ ചിത്രങ്ങളിലും ജനനി വേഷമിട്ടു
 
അശോക് സെൽവന്റെ നായികയായി എത്തിയ 'തെ​ഗിഡി' എന്ന ചിത്രത്തിലൂടെയാണ് ജനനി തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 'മാചുക', 'അതേ കൺകൾ', 'ബലൂൺ', 'ബ​ഗീര', 'കൂർമൻ', 'വേഴം' തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടു. 'മൈത്രി' എന്ന തമിഴ് വെബ്സീരീസിലും ജനനി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പ് കൂടിയായിരുന്നു ജനനി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments