നടി ജനനി അയ്യർ വിവാഹിതയാകുന്നു: വരൻ പൈലറ്റ്
പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ.
നടി ജനനി അയ്യർ വിവാഹിതയാകുന്നു. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. നടിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.
'അവൻ ഇവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രീ ഡോട്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച് ജനനി മലയാളത്തിൽ അരങ്ങേറ്റം നടത്തി.
പിന്നീട് മോഹൻലാൽ നായകനായ കൂതറ എന്ന ചിത്രത്തിലും ജനനി അഭിനയിച്ചിട്ടുണ്ട്. തെകിടി എന്ന തമിഴ് ചിത്രത്തിലെ 'വിണ്‍മീന്‍..' എന്ന് തുടങ്ങുന്ന പാട്ടിലെ പ്രകടനമാണ് ജനനിയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്.