Webdunia - Bharat's app for daily news and videos

Install App

വേർപിരിയാതെ മറ്റ് വഴിയില്ല, ഇൻസ്റ്റഗ്രാമിൽ നിന്നും കുടുംബചിത്രങ്ങൾ നീക്കം ചെയ്ത് ജയം രവി

അഭിറാം മനോഹർ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (11:59 IST)
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും കുടുംബചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ് താരമായ ജയം രവി. ഭാര്യ ആര്‍തിയായിരുന്നു ഇതുവരെ ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെയാണ് താരം ഈ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്തത്.
 
അടുത്തിടെയാണ് ദാമ്പത്യബന്ധം വേര്‍പിരിയുന്നതായി ജയം രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. 15 വര്‍ഷക്കാലത്തെ ദാമ്പത്യത്തില്‍ നിന്നും വേര്‍പിരിയുന്നതില്‍ പക്ഷേ ഭാര്യ ആര്‍തിക്ക് താത്പര്യമില്ലെന്നും തന്നോട് ചര്‍ച്ച ചെയ്യാതെയാണ് ജയം രവി ഇത്തരത്തില്‍ പോസ്റ്റ് ചെയ്തതെന്നും ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു. ഇതിനിടെ കുട്ടികളുടെ സംരക്ഷണ അവകാശത്തിനടക്കം നിയമപോരാട്ടം നടത്തുമെന്നാണ് ജയം രവി വ്യക്തമാക്കിയിരിക്കുന്നത്.
 
 സെപ്റ്റംബര്‍ 9നായിരുന്നു ജയം രവി ഭാര്യ ആര്‍തിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനായുള്ള നിയമനടപടികള്‍ ആരംഭിച്ചതായും ജയം രവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും രവിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു. ഇതിനിടെ തമിഴ് പിന്നണീ ഗായികയുമായി ജയം രവിയ്ക്കുള്ള അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments