Webdunia - Bharat's app for daily news and videos

Install App

അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. വിവാഹമോചനം ഗായികയുമായുള്ള പ്രണയത്തിലായത് കൊണ്ടെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ജയം രവി

അഭിറാം മനോഹർ
ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (10:05 IST)
Jayam Ravi, Arthi,Kenisha
വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ജയം രവിയുടെ വ്യക്തിജീവിതം തമിഴകത്ത് വലിയ ചര്‍ച്ചയാവുകയാണ്. വിവാഹമോചനത്തെ പറ്റി തനിക്ക് സൂചനകളൊന്നും ജയം രവി തന്നിരുന്നില്ലെന്ന് പങ്കാളിയായ ആര്‍തി തുറന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ സജീവമായത്. ആര്‍തിയുമായുള്ള ദാമ്പത്യബന്ധത്തിനിടയില്‍ തന്നെ ജയം രവിയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് ആര്‍തി കണ്ടെത്തിയതാണ് വിവാഹമോചനത്തിലേക്ക് എത്താന്‍ കാരണമായതെന്നും തമിഴ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 ഗായിക കെനിഷ ഫ്രാന്‍സിസുമായാണ് താരം പ്രണയത്തിലായതെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജയം രവി വ്യക്തമാക്കിയത്. ജീവിക്കു, ജീവിക്കാന്‍ അനുവദിക്കു. ആരുടെയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകള്‍ തോന്നിയ കാര്യങ്ങള്‍ പറയുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യരുത്. സ്വകാര്യജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 ലധികം സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണ് കെനിഷ. കഠിനാധ്വാനത്തിലൂടെയാണ് അവര്‍ ഇപ്പോഴത്തെ ജീവിതം നേടിയെടുത്തത്. അവരെ ഇതിലേക്ക് കൊണ്ടുവരരുത്.
 
 ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ഹീലര്‍ കൂടിയാണ് അവര്‍. ലൈസന്‍സുള്ള സൈക്കോളജിസ്റ്റാണ്. അവരെ ദയവായി ഇതിലേക്ക് കൊണ്ടുവരരുത്. എനിക്കും കെനിഷയ്ക്കും ഭാവിയില്‍ ഹീലിങ് സെന്റര്‍ തുടങ്ങാന്‍ പ്ലാനുണ്ട്. നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ദയവായി അത് നശിപ്പിക്കരുത്. ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴയ്ക്കരുത്. ജയം രവി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

Cabinet Meeting Decisions- December 18, 2024: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

ജെമിനി എന്ന ആപ്പ് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ? ഈ ആപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

അടുത്ത ലേഖനം
Show comments