Webdunia - Bharat's app for daily news and videos

Install App

പുതിയ അദ്ധ്യാന വര്‍ഷം,കുഞ്ഞ് അനുജത്തിമാര്‍ക്കും അനുജന്‍മാര്‍ക്കും ആശംസകളുമായി ജയറാം

കെ ആര്‍ അനൂപ്
ചൊവ്വ, 1 ജൂണ്‍ 2021 (08:57 IST)
ജൂണ്‍ 1 കുട്ടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുത്തന്‍ ഉടുപ്പും വര്‍ണ്ണ കുടയുമായും ഒക്കെയായി സ്‌കൂളിലേക്ക് പോകുന്ന ആ നല്ല കാലത്തേക്കുള്ള തിരിച്ചു പോക്കിനുള്ള സമയം വിദൂരമല്ല. അസാധാരണമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയിട്ട് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ആശംസകളുമായി ജയറാം എത്തി.
 
ജയറാമിന്റെ വാക്കുകളിലേക്ക് 
 
'നമസ്‌കാരം,ഇന്ന് ജൂണ്‍ ഒന്നാം തീയതി. നേരിട്ടല്ലെങ്കില്‍ പോലും ഓണ്‍ലൈന്‍ വഴി ആണെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ സമയത്ത് പുതിയ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പുതുതായി വിദ്യ അഭ്യസിക്കാന്‍ സ്‌കൂളില്‍ ചേരാന്‍ പോകുന്ന എന്റെ കുഞ്ഞ് അനുജത്തിമാര്‍ക്കും അനുജന്‍മാര്‍ക്കും എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവിധ ആശംസകളും നേരുന്നു.

പഠിച്ച് മിടുക്കന്മാരും മിടുക്കികളും ആകുന്ന അതിനോടൊപ്പം തന്നെ നല്ല വ്യക്തിത്വത്തിന് ഉടമകള്‍ ആകുവാന്‍ കൂടി സാധിക്കട്ടെ. എന്നും കൂടി ആശംസിക്കുന്നു. എല്ലാ കുഞ്ഞുങ്ങള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നന്ദി'-ജയറാം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments