Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയറാമിന്റെ ഫോട്ടോഗ്രാഫറായി മകന്‍ കാളിദാസ്,കൈയ്യടിച്ച് രമേഷ് പിഷാരടി

Kalidas Jayaram turns photographer for his dad ജയറാം

കെ ആര്‍ അനൂപ്

, വ്യാഴം, 27 മെയ് 2021 (13:25 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള അച്ഛന്‍-മകന്‍ ജോഡിയാണ് ജയറാമും കാളിദാസും. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ് ഇരുവരും. ഇപ്പോഴിതാ ജയറാമിന്റെ ഫോട്ടോഗ്രാഫറായി മാറിയിരിക്കുകയാണ് കാളിദാസ്. മാസ്സ് ലുക്കില്‍ ക്യാമറയ്ക്ക് മുന്നില്‍ മോഡലായി ജയറാമും നിന്നു. മീശ പിരിച്ച് താടി വളര്‍ത്തിയ നടന്റെ പുതിയ ലുക്കിന് രമേഷ് പിഷാരടി അടക്കമുള്ള താരങ്ങള്‍ കൈയ്യടിച്ചു.  
 
അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു കാളിദാസ്. അതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയുടെ നടന് പങ്കുവെച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ട് ജയറാമും കാളിദാസും ആശംസകള്‍ അറിയിച്ചിരുന്നു.
 
'നമോ', 'രാധേ ശ്യാം', തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ജയറാമിനെ മുന്നില്‍ ഉള്ളത്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ജാക്ക് ആന്‍ഡ് ജില്‍' റിലീസിനായി കാത്തിരിക്കുകയാണ് കാളിദാസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

17 സ്ത്രീകള്‍ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച വ്യക്തി,വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍