Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിലെത്തിയിട്ട് ആദ്യ ദിനം, അശ്വതിയെ നേരിട്ട് കണ്ടുമുട്ടിയിട്ട് 34 വർഷം: സന്തോഷം പങ്കുവെച്ച് ജയറാം

ജയറാം
, വെള്ളി, 18 ഫെബ്രുവരി 2022 (15:33 IST)
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ജയറാമിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണിന്ന്. ഫെബ്രുവരി 18 താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളുടെ തുടക്കമിട്ട ദിനം കൂടിയാണ്. താരം സിനിമയിലേക്കെത്തിയതും താരത്തിന്റെ ജീവിതത്തിലേക്ക് പാർവതി കടന്നുവന്നതും ഇതേ ദിവസമായിരുന്നു,
 
ജയറാമിന്റെ ആദ്യ ചിത്രമായ അപരന് തുടക്കമിട്ടത് ഒരു ഫെബ്രുവരി 18നായിരുന്നു. അപരനിൽ ജയറാമിന്റെ സഹോദരിയായിട്ടായിരുന്നു പാർവതി എത്തിയത്. സിനിമയുടെ ലൊക്കേഷൻ ചിത്രവും പാർവതിക്കൊപ്പമുള്ള ചിത്രവുമാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ ചിത്രം പി പത്മരാജനാണ് സംവിധാനം ചെയ്‌തത്.
 
ഫിബ്രവരി 18....ആദ്യ ചിത്രമായ അപരന് തുടക്കമിട്ട   ദിവസം....അശ്വതിയെ കണ്ടുമുട്ടിയ ദിവസം....34 വര്‍ഷം കടന്നുപോകുന്നു...കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്.. താരം ഫേസ്‌ബുക്കിൽ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, നവ്യയുടെ 'ഒരുത്തീ' ക്രൈം ത്രിലര്‍ ? ട്രെയിലര്‍ ശ്രദ്ധ നേടുന്നു