Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി ബജറ്റ്,127 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ആട് 3യ്ക്ക് പാക്കപ്പ്

Jayasurya, Aadu 3, Packup,Cinema News,ജയസൂര്യ, ആട് 3,പാക്കപ്പ്,സിനിമാവാർത്ത

അഭിറാം മനോഹർ

, ഞായര്‍, 11 ജനുവരി 2026 (15:28 IST)
തിരുവനന്തപുരം: ജയസൂര്യ നായകനാകുന്ന ആട് 3യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒമ്പത് മാസം വ്യത്യസ്ത ഷെഡ്യൂളുകളിലായി 127 ദിവസം നീണ്ട മാരത്തണ്‍ ചിത്രീകരണത്തോടെയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
 
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 50 കോടി രൂപയുടെ ബജറ്റാണ് വകയിരുത്തിയിരിക്കുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു വെളിപ്പെടുത്തി. മലമ്പുഴ, വാളയാര്‍, ചിറ്റൂര്‍, തിരുച്ചെന്തൂര്‍, ഇടുക്കി, തൊടുപുഴ, വാഗമണ്‍, ഗോപിച്ചെട്ടിപ്പാളയം എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ഇന്ദ്രന്‍സ്, നോബി, ഭഗത് മാനുവല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഏതാനും വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.
 
ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജും എഡിറ്റിംഗ് ലിജോ പോളും നിര്‍വഹിക്കുന്നു. ഫാന്റസി ഹ്യൂമര്‍ വിഭാഗത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ ഷാജി പാപ്പനും സംഘവും എന്തൊക്കെ സര്‍പ്രൈസുകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിഫ്റ്റിൽ വെച്ച് മോശമായി പെരുമാറിയ വ്യക്തിയെ തല്ലേണ്ടി വന്നിട്ടുണ്ട്, ആണുങ്ങൾ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ട്, ദുരനുഭവങ്ങൾ വിവരിച്ച് പാർവതി തിരുവോത്ത്