"കർഫ്യൂ അല്ല, കെയർ ഫോർ യു", ജനത കർഫ്യൂവിന് പിന്തുണയുമായി ജയസൂര്യ

അഭിറാം മനോഹർ

ശനി, 21 മാര്‍ച്ച് 2020 (14:45 IST)
കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയിലാണ് രാജ്യം. ഇന്ത്യയിൽ അങ്ങോളമിങ്ങോളം രോഗം കണ്ടെത്തിയത് കടുത്ത ആശങ്കകളാണ് രാജ്യത്തുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ കൊവിഡ് 19നെതിരായുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി ജനങ്ങൾ ഒരു ദിവസം സ്വമേധയ കർഫ്യൂ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.ഒരു വിഭാഗം ഈ തീരുമാനത്തിനെതിരെ ട്രോളുകൾ കൊണ്ട് രംഗത്തെത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ എന്ന ആശയത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സിനിമാതാരമായ ജയസൂര്യ.ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയിട്ടുളതാണ് പുതിയ തീരുമാനമെന്ന് ജയസൂര്യ സാമൂഹ്യമാധ്യമത്തിൽ പറഞ്ഞു.
 
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 22ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങാതിരിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതിനെ ജനത കർഫ്യൂ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്ന് ജയസൂര്യ പറയുന്നു. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് ഫോട്ടോയില്‍  പറയുന്നു. നേരത്തെ കമൽഹാസൻ ഉൾപ്പടെ നിരവധി പ്രമുഖർ ജനത കർഫ്യൂവിനെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിലാലിൽ അബു ആയി എത്തുന്നത് ദുൽഖറോ ഫഹദോ അല്ല!