Select Your Language

Notifications

webdunia
webdunia
webdunia
webdunia

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനം, 'എന്റെ ഒരു സിനിമ ഉള്ള IFFK യിലേ ഞാന്‍ പോകൂ'; ഇത്തവണ താന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജിയോ ബേബി

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത തീരുമാനം, 'എന്റെ ഒരു സിനിമ ഉള്ള IFFK യിലേ ഞാന്‍ പോകൂ'; ഇത്തവണ താന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജിയോ ബേബി

കെ ആര്‍ അനൂപ്

, ശനി, 19 മാര്‍ച്ച് 2022 (08:55 IST)
12 വര്‍ഷങ്ങള്‍ക്കു മുമ്പ് സംവിധായകന്‍ ജിയോ ബേബി ഒരു തീരുമാനം എടുത്തു,ഇനി എന്റെ ഒരു സിനിമ ഉള്ള IFFK യിലേ ഞാന്‍ പോകൂ. വര്‍ഷങ്ങള്‍ പലത് കടന്നു പോയി. ഒടുവില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ IFFK യില്‍. ഈ IFFK യില്‍ ഞാനും ഉണ്ടാകുമെന്ന് സംവിധായകന്‍ പറയുന്നു.
 
ജിയോ ബേബിയുടെ വാക്കുകളിലേക്ക് 
 
ഇനി എന്റെ ഒരു സിനിമ ഉള്ള IFFK യിലേ ഞാന്‍ പോകൂ എന്നൊരു പ്രതിജ്ഞ എടുത്തിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു.ഇതിനിടയില്‍ സുഹൃത്ത് Prasanth Vijay സ്നേഹത്തോടെ വിളിച്ചത് കൊണ്ട് അതിശയങ്ങളുടെ വേനല്‍ അങ്ങേരു തന്ന പാസ് വെച്ചു കണ്ടിട്ടുണ്ട്.സുഹൃത്ത് Sidhartha Siva യുടെ ഒപ്പം അവന്റെ IFFK റൂമില്‍ കിടന്നു ഉറങ്ങിയിട്ടുണ്ട്.പക്ഷേ സിനിമ കാണാന്‍ പോയിട്ടില്ല.
 
ഞാന്‍ ആദ്യമായി പങ്കെടുത്ത ഒന്‍പതാമത് IFFK 2004 ല്‍ ആയിരുന്നു.അന്ന് ഇന്നത്തേ അത്ര തിരക്ക് ഇല്ല.ആ സിനിമ ഉത്സവം എന്റെ സിനിമ കാണല്‍ രീതിയെ വരെ മാറ്റി മറിച്ചിട്ടുണ്ട്. സിനിമകള്‍ കണ്ടിട്ട് നേരെ ഉറങ്ങാന്‍ പോകുക തമ്പാനൂര്‍ railway സ്റ്റേഷനിലേക്ക് ആണ്, മണ്ഡലകാലം ആയതുകൊണ്ട് ഒപ്പം കിടക്കാന്‍ സ്വാമിമാരും ഉണ്ട്. രാവിലെ തംബാനൂര്‍ ഇന്ത്യന്‍ കോഫീ ഹൗസില്‍ പോയി പ്രഭാതകൃത്യങ്ങല്‍ നടത്തി കുളിച്ചു റെഡി ആയി കൈരളിയിലേക്ക് ഓടും സിനിമ ...സിനിമ മാത്രം...4 ദിവസം അങ്ങനെ പോയി...ഒരു ദിവസം ഫെസ്റ്റിവലില്‍ വെച്ച് പഴയ കോളേജ് സീനിയറിനെ കണ്ടുമുട്ടി Tom Thomas അങ്ങനെ റയില്‍വേ സ്റ്റേഷനില്‍ നിന്നും താമസം ടോമിന്റെ മുറിയിലേക്ക് മാറി. സിനിമയുടെ ഉത്സവലഹരി ശരിക്കും ആസ്വദിച്ചു അഘോഷിച്ചു.. പിന്നീട് അടുത്തവര്‍ഷം IFFK യില്‍ എന്റെ വിവരണം കെട്ട് കൂട്ടുകാരായ Joby Moozhiyankan Nobin Kurian വന്നു. ആ വര്‍ഷം റെയില്‍വേ സ്റ്റേഷന്‍ കൂടാതെ ന്യൂ തിയേറ്ററിലേ ഓപ്പണ്‍ ഫോറം സ്റ്റേജിലും ആരുമറിയാതെ ഒരു രാത്രി കിടന്നുറങ്ങിയിട്ടുണ്ട് ഞങ്ങള്‍.സിനിമ എത്രയേറെ മോഹിപ്പിച്ചിരുന്നു .പിന്നീട് ചങ്ങനാശ്ശേരി SJCC കോളേജില്‍ നിന്നുള്ള സംഘം ചേര്‍ന്നുള്ള സിനിമ ഉത്സവങ്ങള്‍ സുജിത് ചന്ദ്രന്‍ ഓര്‍മ്മ കാണുമല്ലോ അല്ലേ 
 2012 വരെ ആ ഉത്സവ ദര്‍ശനം തുടര്‍ന്നു . പിന്നീട് സിനിമ ശ്രമങ്ങള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ ഒരു വാശിക്ക് എടുത്ത തീരുമാനം ആണ് ഇനി എന്റെ സിനിമ IFFK യില്‍ ഉള്ളപ്പോളെ വരുന്നുള്ളൂ എന്നത്. ഈ വര്‍ഷം നമ്മുടെ സിനിമ ഉണ്ട്. ഈ IFFK യില്‍ ഞാനും ഉണ്ടാകും. എന്റെ സിനിമ ഇല്ലെങ്കിലും ഇനി അങ്ങോട്ടുള്ള IFFK യില്‍ ഉണ്ടാകും. എന്തെന്നാല്‍ I love cinema ഇനി കുറച്ചു നാള്‍ ഫേസ്ബുക്കില്‍ നിന്ന് മറി നില്‍ക്കുകയാണ്..തിരിച്ചു വരും വരാതിരിക്കാന്‍ ആവില്ലല്ലോ...ഇവിടം സ്വാധീനിച്ചപോലെ വേറൊരു ഇടവും എന്നേ ഇത്രമേല്‍ സ്വാധീനിച്ചിട്ടില്ല Love u all 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ചരിത്രം ഭീഷ്മപര്‍വ്വത്തേയും നന്‍പകല്‍ നേരത്ത് മയക്കത്തേയും കൂട്ടി വായിക്കും: സാജിദ് യഹിയ