Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടിയോടെ ചോദിച്ചു.. ഓരോരുത്തരുടെയും മനസ്സ് നിറയ്ക്കുന്ന മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജിസ് ജോയ്

മടിയോടെ ചോദിച്ചു.. ഓരോരുത്തരുടെയും മനസ്സ് നിറയ്ക്കുന്ന മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:09 IST)
25 ഓളം പരസ്യ ചിത്രങ്ങള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ സംവിധായകന്‍ ജിസ് ജോയിക്ക് ഭാഗ്യമുണ്ടായി. അടുത്തിടെ കൊച്ചിയിലെ പരസ്യ ഒരു ചിത്രീകരണത്തിനിടെ നടനോട് കൂടുതല്‍ മതിപ്പ് തോന്നിയ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍.
 
ജിസ് ജോയുടെ വാക്കുകള്‍
 
കൊച്ചിയില്‍ My G യുടെ പരസ്യത്തിന്റെ ഷൂട്ട് നടക്കുന്നു.. ബ്രേക്ക് ടൈമില്‍ അല്‍പ്പം മടിയോടെ (അതങ്ങനെയാണ് ) ഞാന്‍ ചോദിച്ചു.. സര്‍ ഫാമിലി വന്നിട്ടുണ്ട് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്.. ആണോ മോനെ.. വിളിക്കു ഇപ്പൊ സമയമുണ്ടല്ലോ ഇപ്പൊ തന്നെ എടുക്കാലൊ. ഞാന്‍ അവരെ വിളിപ്പിക്കുമ്പോഴേക്കും സര്‍ വീണ്ടും എന്നോട്.. 'മോനെ നമ്മള്‍ ആദ്യമായല്ലേ ഫാമിലി ഫോട്ടോ എടുക്കുന്നെ?മുരളി.. ജിഷാദ് ( ഇരുവരും ലാല്‍ സാറിന്റെ പ്രിയ കോസ്റ്റുമേഴ്സ് ) വേറെ ഒരു ഷര്‍ട്ട് കൊണ്ടുവരൂ.. നിറമുള്ളത്. ഇവര്‍ക്കിത് ഫ്രെയിം ചെയ്യാന്‍ ഉള്ളതല്ലേ ' അവര്‍ ഉടനെ ഈ ഷര്‍ട്ട് കൊണ്ടുവന്നു കൊടുത്തു.. ഠപ്പേ എന്ന് അത് മാറി. ഫോട്ടോ ക്ലിക്ക് ചെയ്യും മുന്നേ ചോദിച്ചു ' മോനെ അപ്പുറത്തു ലൈറ്റ് അപ്പ് ചെയ്ത് വെച്ചിട്ടുണ്ടല്ലോ ഫോട്ടോ ഷൂട്ടിനു വേണ്ടി.. നമുക്ക് അവിടെ ചെന്ന് എടുത്താലോ'?? ഞാന്‍ പറഞ്ഞു.. വേണ്ട സര്‍ ഇത് തന്നെ ധാരാളം ഇവിടെ എടുത്താല്‍ മതി. ( അദ്ദേഹത്തെ മാക്‌സിമം കുറച്ചു ബുദ്ധിമുട്ടിച്ചാല്‍ മതിയല്ലോ എന്നോര്‍ത്തു ) 'ഉറപ്പാണോ മോനെ .. ഓക്കേ എന്നാല്‍ ശെരി.. എടുക്കാം '( typical mohanlal സ്‌റ്റൈലില്‍ ) അങ്ങനെ എടുത്തതാണീപ്പടം പത്തിരുപത്തഞ്ചു പരസ്യങ്ങള്‍ ഈ അത്ഭുതത്തെ വെച്ചു സംവിധാനം ചെയ്യാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.. അത്ഭുതം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു ഞാന്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല.. അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന..തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും പൊതുവെ ലാലേട്ടാ എന്ന് വിളിക്കുമ്പോ എനിക്ക് അങ്ങനെ വിളിക്കാന്‍ ഇന്ന് വരെ സാധിച്ചിട്ടില്ല.. ലാല്‍ സര്‍ എന്നേ വിളിച്ചിട്ടുള്ളു.. (കാരണം ഒന്നും ചോദിക്കരുത്.. അറിയില്ല. അതങ്ങനെയേ വരു. ഇത് വായിക്കുന്നവര്‍ അതിനു വലിയ importance ഒന്നും കൊടുക്കണ്ട. വെറുതെ പറഞ്ഞെന്നേയുള്ളൂ ) ഓണക്കാലം ആണ്, മുറ്റത്തു പൂക്കളങ്ങള്‍ വിരിഞ്ഞു തുടങ്ങി.. ഹൃദയങ്ങളില്‍ പൂക്കളങ്ങള്‍ ഇട്ടു തന്ന് .. തോളില്‍ ഒന്ന് തട്ടി ഹൃദ്യമായ ഒരു ചിരിയോടെ മോനെ happy അല്ലേ എന്ന് ചോദിക്കുന്ന ഒരാളെ കുറിച്ച് എഴുതാന്‍ ഇതല്ലേ റൈറ്റ് സ്‌പേസ്, റൈറ്റ് സീസണ്‍ 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Mammootty: മലയാളത്തിന്റെ മഹാനടന്‍ 71 വയസ്സിലേക്ക് !