Webdunia - Bharat's app for daily news and videos

Install App

'പുഷ്പ'യിലെ ഫഹദിന്റെ പ്രകടനം എങ്ങനെയുണ്ട് ? സംവിധായകന്‍ ജിസ് ജോയ് പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 17 ഡിസം‌ബര്‍ 2021 (09:04 IST)
അല്ലു അര്‍ജുന്‍ ആരാധകര്‍ ആവേശത്തിലാണ്.'പുഷ്പ: ദി റൈസ്' തീയറ്ററുകളില്‍ ആഘോഷമാക്കുകയാണ് സിനിമ പ്രേമികള്‍. സിനിമയിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.
 
''പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിലെ രസകരമായ ഘടകം, പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക് ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ്. 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മിയുടെ വേഷം അദ്ദേഹം അവതരിപ്പിച്ച രീതി നമുക്കെല്ലാവര്‍ക്കും ഇഷ്ടമായതാണ്. 'കുമ്പളങ്ങി നൈറ്റ്സി'ലേതിന് സമാനമായ കഥാപാത്രമാണ് 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒരു മലയാളി എന്ന നിലയിലും ഫഹദിന്റെ സുഹൃത്ത് എന്ന നിലയിലും എനിക്ക് സിനിമ കണ്ടപ്പോള്‍ അഭിമാനം തോന്നി.അല്ലു അര്‍ജുന്റെ പ്രകടനവും എന്നെ അത്ഭുതപ്പെടുത്തി,''- ജിസ് ജോയ് പറഞ്ഞു.
 
അല്ലു അര്‍ജുന്റെ പുഷ്പ എന്ന കഥാപാത്രത്തെ കൂടുതല്‍ ശക്തമാക്കുന്നത് എതിരാളിയാണ് - ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിംഗ് ഷെഖാവത് ഐപിഎസ് ആണെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാര്‍ത്ഥികള്‍ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

പരാതിക്കാരി എന്റെ മകളെപ്പോലെയാണ്; എത്ര വലിയ ആളായാലും നടപടിയെടുക്കുമെന്ന് വിഡി സതീശന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments