മലയാള സിനിമയിൽ ഫീൽ ഗുഡ് ചിത്രങ്ങളൊരുക്കൊ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിക്കൊപ്പമാണ് ജിസ് ജോയ് കൂടുതൽ സിനിമകളും ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഒരു ഫീൽ ഗുഡ് ചിത്രത്തിന് വേണ്ടിയായിരിക്കില്ല ഇരുവരും ഒന്നിക്കുന്നതെന്നാണ് പുതിയ വിവരം.
തന്റെ മുന്‍ സിനിമകളെല്ലാം ഒരു ഫീല്‍ ഗുഡ് പാറ്റേണിലായിരുന്നു. എന്നാല്‍ പാട്ടുകളൊന്നും ഇല്ലാതെ കേന്ദ്രകഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന സിനിമയായിരിക്കും അടുത്തത്. അതൊരു ഔട്ട് ആന്റ് ഔട്ട് ത്രില്ലറായിരിക്കും ജിസ് ജോയ് പറഞ്ഞു. ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, നിമിഷ സജയന്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തും. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ബൈസിക്കിള്‍ തീവ്സ്, സണ്ടേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിച്ചത്.