ജിസ് ജോയ് സംവിധാനം ചെയ്ത നാല് ചിത്രങ്ങളിലും കെപിഎസി ലളിത അഭിനയിച്ചിരുന്നു.ബൈസിക്കിള്‍ തീവ്സ്'ല്‍ തുടങ്ങി 'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണമിയും', പിന്നിട്ട് 'മോഹന്‍ കുമാര്‍ ഫാന്‍സ്' വരെ ആ കൂട്ടുകെട്ട് ഉണ്ടായിരുന്നു.'സണ്‍ഡേ ഹോളിഡേ'യില്‍, ലളിത അമ്മ പറയുന്ന ഒരു ഡയലോഗ് കേട്ട് കണ്ണുകള്‍ നിലനിന്ന
'സണ്‍ഡേ ഹോളിഡേ'യില്‍, ലളിത ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ''വഴക്കും അടിപിടിയും ഉണ്ടാക്കുന്നതിനു പകരം,എതിരെ നില്‍ക്കുന്ന ആളുടെ ഉള്ളൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാ മോനേ.'' മകന്‍ ബെന്നിയെ മര്‍ദ്ദിച്ച ആസിഫ് അലിയുടെ കഥാപാത്രത്തോടാണ് അവര്‍ ഇത് പറയുന്നത്. അവരുടെ വാക്കുകള്‍ക്ക് ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. 'സണ്‍ഡേ ഹോളിഡേ'യിലെ കെപിഎസി ലളിതയുടെ ആ രംഗം കണ്ട് ഞാന്‍ കണ്ണീരിന്റെ വക്കിലായിരുന്നു. ഈ സീന്‍ സംവിധാനം ചെയ്യുമ്പോള്‍ പോലും ഞാന്‍ അത്ര വികാരഭരിതനായിട്ടില്ല. അതായിരുന്നു അവര്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ സൗന്ദര്യം,'' ജിസ് ജോയ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.