Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

150ല്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് കൂടി, ജോ ആന്‍ഡ് ജോ രണ്ടാം ആഴ്ചയിലേക്ക്

Jo & Jo - Official Trailer | Nikhila Vimal

കെ ആര്‍ അനൂപ്

, ശനി, 21 മെയ് 2022 (12:01 IST)
മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രണ്ടാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ 150ല്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് കൂടി അധിക പ്രദര്‍ശനം സിനിമയ്ക്ക് ലഭിച്ചു എന്നത് നേട്ടമാണ്.വലിയ താരനിര ഒരു സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകം അല്ല എന്നുള്ള സത്യം, പുതിയ കഥയുമായി നിര്‍മ്മാതാക്കളെ സമീപിക്കുന്ന യുവ സംവിധായകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും നല്‍കുന്നുവെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു.
 
'രണ്ടാം വാരത്തില്‍ 150 ഇല്‍ പരം തീയേറ്ററുകളിലേക്ക് ... ജോ & ജോ കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.. ' - ജോണി ആന്റണി കുറിച്ചു.
 
മാത്യു തോമസ്, നസ്‌ലെന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോണി ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവാര്യര്‍ പാടി ഹിറ്റാക്കിയ 'കിം കിം കിം'; വീഡിയോ സോങ് പുറത്തിറങ്ങി