Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിസന്ധി തുടര്‍ന്നാല്‍ ഞാനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യും: നിർമ്മാതാവ് ജോബി ജോർജ്ജ്

പ്രതിസന്ധി  തുടര്‍ന്നാല്‍ ഞാനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യും: നിർമ്മാതാവ് ജോബി ജോർജ്ജ്

ഗേളി ഇമ്മാനുവല്‍

, തിങ്കള്‍, 18 മെയ് 2020 (10:50 IST)
ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘സൂഫിയും സുജാതയും' ഓൺലൈനിൽ റിലീസ് ചെയ്യാന്‍ തയ്യാറായതിന്‍റെ ചർച്ചയിലാണ് മലയാള സിനിമാലോകം. ആമസോൺ   പ്രൈമിലാണ് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും റിലീസിനെത്തുന്നത്. ലോക്ക് ഡൗൺ നീളുന്ന ഈ സാഹചര്യം കണക്കിലെടുത്താണ് വിജയ് ബാബു ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. 
 
എന്നാൽ ഈ തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. വിജയ് ബാബുവിന്‍റെ സിനിമകള്‍ക്ക് തീയേറ്റുകള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പ്രൊഡ്യൂസേഴ്സ അസോസിയേഷന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്.
 
ഇത്തരമൊരു സാഹചര്യത്തിലാണ് ഓൺലൈൻ റിലീസിനെ കുറിച്ച് സിനിമ നിർമ്മാതാവ് ജോബി ജോർജ് തുറന്നുപറയുന്നത്. കുബേരൻ, വെയിൽ, കാവൽ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്ത് വരാനുള്ളത്. 
 
‘ഓണ്‍‌ലൈന്‍ റിലീസിനെ ചൊല്ലിയുള്ള പ്രശ്നത്തിൽ പ്രൊഡ്യൂസേഴ്സിൻറെയും തീയറ്റർ ഉടമകളുടെയും ഭാഗത്തും ന്യായമുണ്ട്. 2020ല്‍ നമ്മള്‍ ലാഭമുണ്ടാക്കുകയല്ല വേണ്ടത്, നമ്മള്‍ ജീവിച്ചിരിക്കുന്നതിലാണ് കാര്യം. ഇങ്ങനെയൊരു സാഹചര്യത്തില്‍ നമ്മള്‍ മുടക്കിയ പണം തിരികെ ലഭിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപകരിക്കുമെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കാമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇത്തരമൊരു സാഹചര്യത്തിലും ബാക്കിയുള്ളവര്‍ ഡിജിറ്റലില്‍ സിനിമകള്‍ കൊടുത്താലും ഞാന്‍ ഇപ്പോള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചിത്രങ്ങള്‍ ഹോള്‍ഡ് ചെയ്യാന്‍ പോവുകയാണ്. കാരണം മറ്റൊന്നുമല്ല, ഇപ്പോള്‍ എനിക്ക് കാശിന് ബുദ്ധിമുട്ടൊന്നുമില്ല. ഒരുപക്ഷെ നാളെ എനിക്ക് പണത്തിന് ബുദ്ധിമുട്ട് വന്നാല്‍, നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള പ്രതിസന്ധി മുന്നോട്ടും തുടര്‍ന്നാല്‍ ഞാനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യും' - ജോബി ജോര്‍ജ്ജ് വ്യക്‍തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19: ഓർമ്മപ്പെടുത്തലുമായി സാധിക