Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 1 जनवरी 2025
webdunia

സ്വന്തം നിലപാടുകൾ കൊണ്ട് മമ്മൂട്ടിക്ക് നഷ്ടം മാത്രം, ബോളിവുഡിൽ ഇന്നലെ വന്നവർക്ക് വരെ പത്മഭൂഷൺ കൊടുക്കുന്നു: ജോൺ ബ്രിട്ടാസ്

സ്വന്തം നിലപാടുകൾ കൊണ്ട് മമ്മൂട്ടിക്ക് നഷ്ടം മാത്രം, ബോളിവുഡിൽ ഇന്നലെ വന്നവർക്ക് വരെ പത്മഭൂഷൺ കൊടുക്കുന്നു: ജോൺ ബ്രിട്ടാസ്
, തിങ്കള്‍, 22 മെയ് 2023 (20:22 IST)
മമ്മൂട്ടിയുടെ നിലപാടുകള്‍ കൊണ്ട് അദ്ദേഹത്തിന് നഷ്ടം മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് സിപിഎമ്മിന്റെ രാജ്യസഭ എം പി ജോണ്‍ ബ്രിട്ടാസ്. സഹോദരതുല്യമായ ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളതെന്നും എന്നോ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടും ബോളിവുഡില്‍ ഇന്നലെ വന്നവര്‍ക്ക് പോലും പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ മമ്മൂട്ടി അവഗണിക്കപ്പെടുന്നതായി ബ്രിട്ടാസ് പറയുന്നു.
 
മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലേബലില്‍ നില്‍ക്കുന്ന ആളല്ല. വിഷയാധിഷ്ടിതമായി പല നിലപാടുകള്‍ കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങള്‍ ഉണ്ടായി. മമ്മൂട്ടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച് എത്രയോ നാളായി. ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്ക് പോലും പത്മഭൂഷണ്‍ പുരസ്‌കാരമെല്ലാം വാരിക്കോരി നല്‍കുമ്പോള്‍ മമ്മൂക്കയെ പോലെ ഇന്ത്യയുടെ വലിയ അടയാളപ്പെടുത്തലിനെ നാം കാണുന്നില്ല. മമ്മൂട്ടി ഇക്കാര്യം പക്ഷേ പറയില്ല. ഞാന്‍ എന്നാല്‍ പറഞ്ഞുകൊണ്ടേയിരിക്കും. ബ്രിട്ടാസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോർജുകുട്ടിയാകാൻ പാരസൈറ്റ്, മെമ്മറീസ് ഓഫ് മർഡർ താരം, കൊറിയൻ ഫ്രാഞ്ചൈസി ഒരുങ്ങുന്നു