Publish Date: Sun, 01 Aug 2021 (10:47 IST)
Updated Date: Sun, 01 Aug 2021 (10:49 IST)
മലയാളസിനിമയിൽ തനിക്ക് ഒട്ടേറെ ദുരനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജോൺ കൊക്കൻ. ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും തനിക്ക് ലഭിച്ചില്ലെന്നും സാർപ്പട്ട പരമ്പരൈ എൻന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ല, ശിക്കാർ എന്ന സിനിമയിൽ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസങ്ങൾക്ക് വേണ്ടിയാണ് കരാർ ഒപ്പുവെച്ചത് എന്നാൽ 2 ദിവസം കൊണ്ട് എന്റെ ഭാഗം ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു.
പിന്നീട് ആ സിനിമയുടെ ഭാഗമായ ആരും വിളിക്കുകയോ അറിയിക്കുകയോ ചെയ്‌തില്ല. കൂടുതൽ അന്വേഷിച്ചപ്പോൾ ജോണ്‍ കൊക്കന് അഭിനയിക്കാനാറിയില്ല അതുകൊണ്ടാണ് പടത്തില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. അന്നെനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അത്. ആ വേദനയും താങ്ങിയാണ് ഞാൻ ഇന്ന് സാർപ്പട്ടെ വരെയുള്ള ദൂരം താണ്ടിയത്. ആരാധകരുടെ സ്വന്തം വേമ്പുലി പറഞ്ഞു.
എനിക്ക് നേരെ വന്ന ഓരോ കല്ലും ചേർത്ത് ഞാനൊരു കെട്ടിടം പണിഞ്ഞു. അതാണ് സാർപ്പട്ട പരമ്പരൈ താരം പറഞ്ഞു.
അഭിറാം മനോഹർ
Publish Date: Sun, 01 Aug 2021 (10:47 IST)
Updated Date: Sun, 01 Aug 2021 (10:49 IST)