മലയാളത്തിലെ വിഖ്യാത തിരക്കഥാകൃത്താണ് ജോണ്‍ പോള്‍. എങ്കിലും സിനിമയില്‍ സംവിധായകനാണോ തിരക്കഥാകൃത്താണോ വലുതെന്ന് ചോദിച്ചാല്‍ മഹാനായ തിരക്കഥാകൃത്ത് സംശയമൊന്നും കൂടാതെ പറയും അത് സംവിധായകനാണെന്ന്. സിനിമയുടെ ഉടമ സംവിധായകനാണെന്നാണ് ജോണ്‍ പറയുന്നത്.
' ഓതര്‍ ഓഫ് സിനിമ സംവിധായകനാണെന്നാണ് ഞാന്‍ ആത്യന്തികമായി വിശ്വസിക്കുന്നത്. വൈശാലി ഭരതന്‍ അല്ലാതെ മറ്റൊരു സംവിധായകന്‍ ചെയ്താല്‍ ഇത്ര സുന്ദരമാകില്ല. സിനിമയുടെ ഭാവം സംവിധായകന്‍ ഉണ്ടാക്കുന്നതാണ്. ആ ഭാവം സംവിധായകനില്‍ ഉണര്‍ത്തിയെടുക്കുകയാണ് തിരക്കഥാകൃത്ത് ചെയ്യേണ്ടത്,' പഴയൊരു അഭിമുഖത്തില്‍ ജോണ്‍ പോള്‍ പറഞ്ഞു.