Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ നേട്ടവുമായി ഫഹദിന്റെ ജോജി, ചിത്രം സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

പുതിയ നേട്ടവുമായി ഫഹദിന്റെ ജോജി, ചിത്രം സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

കെ ആര്‍ അനൂപ്

, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (10:22 IST)
ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജോജിയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റ് കൂടി പിറന്നു.ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തു.2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടത്.ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് സിനിമ ഒരുക്കിയത്.ഫഹദും ബാബുരാജും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
 
എരുമേലിയിലെ ഒരു സമ്പന്നമായ ക്രിസ്ത്യന്‍ കുടുംബമാണ് കഥാപശ്ചാത്തലം. അപ്പന്റെ മരണം കാത്തു കഴിയുന്ന ആളുകളും അവരുടെ ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന്‍ വേറെ ലെവല്‍..., പുതിയ വര്‍ക്കൗട്ട് വീഡിയോയും ആരാധകര്‍ക്കിടയില്‍ ഹിറ്റ്