Webdunia - Bharat's app for daily news and videos

Install App

ജോജുവിന്റെ പുതുവത്സര സമ്മാനം !ഇരട്ട തിയേറ്ററുകളിലേക്ക്,നടന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 28 ഡിസം‌ബര്‍ 2022 (17:11 IST)
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ഇരട്ട പുതുവര്‍ഷ സമ്മാനമായി പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോര്‍വാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. മാര്‍ട്ടിന്‍ പ്രക്കാട്ട് - ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മികച്ച സംവിധായകനുള്ള അവാര്‍ഡ് നായാട്ടിന്റെ സംവിധായകര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായിരുന്നു.അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. പ്രേക്ഷകരെന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച അപ്പു പാത്തു ഫിലിംസിന്റെയും മാര്‍ട്ടിന്‍ പ്രക്കാട് ഫിലിംസന്റെയും പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ് ഇരട്ട.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

അടുത്ത ലേഖനം
Show comments