Publish Date: Fri, 22 Oct 2021 (10:01 IST)
Updated Date: Fri, 22 Oct 2021 (10:04 IST)
മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജിന്റെ പിറന്നാളാണ് ഇന്ന്. രാവിലെ മുതലേ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. കേക്ക് മുറിച്ചാണ് കുടുംബം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ രസകരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രമേശ് പിഷാരടി എത്തിയിരിക്കുകയാണ്.
'ഇവനിനി എന്നും പിറന്നാള്...
അനുഗ്രഹം വേണം പുണ്യാളാ.....'- രമേശ് പിഷാരടി കുറിച്ചു.
രമേശ് പിഷാരടി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.