Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ 'കനകം കാമിനി കലഹം' വന്‍ ഹിറ്റായത്', രസകരമായ കുറിപ്പുമായി നടന്‍ ജോയ് മാത്യു

കെ ആര്‍ അനൂപ്
തിങ്കള്‍, 15 നവം‌ബര്‍ 2021 (17:19 IST)
നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഒ.ടി.ടി റിലീസ് ചെയ്ത സിനിമയെക്കുറിച്ച് പറയുകയാണ് നടന്‍ ജോയ് മാത്യു.
 
ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്  
 
'ചില കൈപ്പുണ്യങ്ങള്‍ കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാന്‍ നിര്‍മാതാവും നായകനുമായ നിവിന്‍ പൊളിയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ കടുംകൈ ചെയ്തു -തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സര്‍ഗ്ഗാത്മകതയും സഹപ്രവര്‍ത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോള്‍ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന് -ഇപ്പോഴിതാ ദിവസവും സന്ദേശങ്ങള്‍ വരുന്നു ,അധികവും ഞാന്‍ കരയുന്നത്കണ്ടു ചിരിച്ചവര്‍ അയക്കുന്നതാണ് - ഒരു നടന്‍ എന്ന നിലയില്‍ അത് എനിക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ് -ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാര്‍ത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
 
ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിവിന്‍ പോളിക്കും സംവിധായകന്‍ രതീഷിനും സഹപ്രവര്‍ത്തകര്‍ക്കും ഛായാഗ്രാഹകന്‍ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികള്‍ക്കും നന്ദി.
പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ് ,ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട് .അതിനാല്‍ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാല്‍ നിങ്ങള്‍ക്ക് 
വിജയം ഉറപ്പ്'- ജോയ് മാത്യു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments