Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പൂത്തുപരന്നു നില്‍ക്കുന്ന മഞ്ഞ കാല്‍വരിപൂവിന്റെ മരങ്ങള്‍', ചിരിപ്പിച്ച് 'കനകം കാമിനി കലഹം' പുതിയ ടീസര്‍

The Kavitha Challenge
, ബുധന്‍, 3 നവം‌ബര്‍ 2021 (15:15 IST)
'പൂത്തുപരന്നു നില്‍ക്കുന്ന മഞ്ഞ കാല്‍വരിപൂവിന്റെ മരങ്ങള്‍'- എന്ന് പറഞ്ഞു കൊണ്ടാണ് നിവിന്‍ പോളി കനകം കാമിനി കലഹം പുതിയ ടീസര്‍ പങ്കുവെച്ചത്. രസകരമായ രീതിയില്‍ എല്ലാ കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തുവന്ന ടീസര്‍ ശ്രദ്ധ നേടുകയാണ്.
 
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. നവംബര്‍ 12 ന് റിലീസ് ചെയ്യും.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, 'വികൃതി' ഫെയിം വിന്‍സി , സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറുപ്പ് എങ്ങനെയുള്ള സിനിമയായിരിക്കും ? ട്രെയിലര്‍ ഇന്നെത്തും