Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂനിയർ എൻടിആർ രാംചരണിന്റെ പാർട്ടിയിൽ പങ്കെടുത്തില്ല, കാരണം തിരക്കി ആരാധകർ

രാം ചരൺ

കെ ആര്‍ അനൂപ്

, വ്യാഴം, 30 മാര്‍ച്ച് 2023 (09:13 IST)
രാം ചരൺ 38-ാമത്തെ ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. പിറന്നാൾ പാർട്ടി ഹൈദരാബാദിൽ നടന്നിരുന്നു. ടോളിവുഡിലെ പ്രമുഖ താരങ്ങൾ പാർട്ടിയിൽ പങ്കെടുക്കാനായി എത്തി.എസ്.എസ് രാജമൗലി, സംഗീത സംവിധായകൻ കീരവാണി എന്നിവരെ ചടങ്ങിൽ വെച്ച് ചിരഞ്ജീവി ആദരിക്കുകയും ചെയ്തു.
 
എന്നാൽ രാംചരണിന്റെ സുഹൃത്തും നടനുമായ ജൂനിയർ എൻടിആർ പാർട്ടിയിൽ എത്തിയിരുന്നില്ല. താരത്തിന്റെ അസാന്നിധ്യം ചർച്ചയായി. ക്ഷണം ഉണ്ടായിട്ടും ജൂനിയർ എൻടിആർ വരാതിരുന്നത് ഈ കാരണം കൊണ്ടാണ് എന്നാണ് ആരാധകർ വിചാരിക്കുന്നത്. 
 
ജൂനിയർ എൻടിആറിന്റെ ഭാര്യ ലക്ഷ്മി പ്രണതിയുടെ ജന്മദിനം രാംചരണിന്റെ പിറന്നാളിന്റെ തലേന്നായിരുന്നു. ജൂനിയർ എൻടിആറും പാർട്ടി നടത്തിയിരുന്നു. ഈ പാർട്ടി ഉള്ളത് കൊണ്ടാണ് ജൂനിയർ വരാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീരാമനായി പ്രഭാസ്,'ആദിപുരുഷ്' പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചു