അവസാന പത്ത് മിനിറ്റില്‍ എന്റെ ശ്വാസം തന്നെയെടുത്തു, എന്തൊരു പ്രകടനമാണ്: സായ് പല്ലവിയെ പ്രശംസിച്ച് ജ്യോതിക

അഭിറാം മനോഹർ
ബുധന്‍, 6 നവം‌ബര്‍ 2024 (11:38 IST)
Amaran
ശിവകാര്‍ത്തികേയനും സായ് പല്ലവിയും ഒന്നിച്ച സിനിമയായ അമരന്‍ തമിഴകത്ത് മികച്ച പ്രതികരണമാണ് നേടുന്നത്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ജ്യോതിക. ജയ് ഭീമിന് ശേഷം തമിഴ് സിനിമയിലെ ക്ലാസിക് എന്ന് സിനിമയെ പ്രശംസിച്ച താരം സിനിമയിലെ സായ് പല്ലവിയുടെ പ്രകടനത്തെ പറ്റിയും വാചാലയായി.
 
അമരന്‍ സിനിമയ്ക്കും ടീമിനും സല്യൂട്ട്. സംവിധായകന്‍ രാജ് കുമാര്‍ പെരിയസ്വാമി നിങ്ങള്‍ എന്തൊരു രത്മാണ് ഒരുക്കിയിരിക്കുന്നത്. ജയ് ഭീമിന് ശേഷം തമിഴ് സിനിമയില്‍ നിന്ന് മറ്റൊരു ക്ലാസിക്. അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. നിങ്ങളെടുത്ത കഷ്ടപ്പാട് എന്തെന്ന് എനിക്ക് ഊഹിക്കാനാകും. സായ് പല്ലവി. നിങ്ങള്‍ എന്തൊരു നടിയാണ്. അവസാനത്തെ പത്ത് മിനിറ്റില്‍ നീ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഇന്ദു റബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും എന്റെ ഹൃദയത്തെയും ആത്മാവിനെയും സ്പര്‍ശിച്ചു. മേജര്‍ മുകുന്ദ് വരദരാജന്‍ നിങ്ങള്‍ ഇവിടെയിരുന്ന് ഞങ്ങളെ കാണുന്നുണ്ടെങ്കില്‍ എല്ലാ ജനങ്ങളും നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുന്നു. ഞങ്ങളുടെ മക്കളെയും നിങ്ങളെ പോലെ വളര്‍ത്തും. ജ്യോതിക കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments