Webdunia - Bharat's app for daily news and videos

Install App

‘സാഹോ’പ്പേടി! മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റി !

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (20:53 IST)
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’ ഓഗസ്റ്റ് 30ന് റിലീസ് ചെയ്യുകയാണ്. 300 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ സാങ്കേതികത്തികവോടെയാണ് പുറത്തിറങ്ങുന്നത്. ശ്രദ്ധ കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചുങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, ലാല്‍, ടിന്നു ആനന്ദ്, കിഷോര്‍ തുടങ്ങി എല്ലാ ഭാഷകളില്‍ നിന്നുമായി വന്‍ താരനിരയാണുള്ളത്.
 
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന സാഹോ, ബാഹുബലിയുടെ ബ്ലോക്ബസ്റ്റര്‍ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, സാഹോയുടെ വരവുമായി ബന്ധപ്പെട്ട് മറ്റ് പല സിനിമകളുടെയും റിലീസുകള്‍ മാറ്റി ക്രമീകരിക്കുന്നുണ്ട്. അതില്‍ പ്രധാനം മോഹന്‍ലാലും സൂര്യയും നായകന്‍‌മാരായ തമിഴ് ചിത്രം ‘കാപ്പാന്‍’ ആണ്. കെ വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്‍ ഓഗസ്റ്റ് 30ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
 
സാഹോയുടെ വരവ് പ്രമാണിച്ച് കാപ്പാന്‍റെ റിലീസ് സെപ്‌റ്റംബര്‍ 20ലേക്ക് മാറ്റിയിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായ കാപ്പാനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനായി സൂര്യ എത്തുന്നു. മോഹന്‍ലാലിന്‍റെ മകനായി ആര്യ ആഭിനയിക്കുന്നു. സയേഷ, ബൊമന്‍ ഇറാനി, സമുദ്രക്കനി, ഷംന കാസിം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments