Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kaathal the core:കാതൽ ജനുവരി അഞ്ചിനോ? ഏത് ഒടിടി പ്ലാറ്റ്ഫോമിൽ കാണാം?

Kaathal the core:കാതൽ ജനുവരി അഞ്ചിനോ? ഏത് ഒടിടി പ്ലാറ്റ്ഫോമിൽ കാണാം?

അഭിറാം മനോഹർ

, വ്യാഴം, 4 ജനുവരി 2024 (15:57 IST)
കഴിഞ്ഞ വര്‍ഷം റിലീസായ ചിത്രങ്ങളില്‍ കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചയായ സിനിമയാണ് കാതല്‍. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി വേഷമിട്ട ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ റിലീസ് ചെയ്ത് അന്‍പതോളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിലും തന്നെ ലഭ്യമായി തുടങ്ങിയിട്ടില്ല.
 
ഒടിടി പ്ലെയുടെ റിപ്പോര്‍ട്ട് പ്രകാരം സിനിമ ആമസോണ്‍ പ്രൈമിൽ ഈ മാസം അഞ്ച് മുതല്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ കാതല്‍ വാടകയ്ക്ക് കാണാനുള്ള സൗകര്യം ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. 2023 നവംബര്‍ 23നായിരുന്നു സിനിമ റിലീസായത്.മമ്മൂട്ടിയ്‌ക്കൊപ്പം ജ്യോതിക,സുധി കോഴിക്കോട്,ചിന്നു ചാന്ദിനി,മുത്തുമണി എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 'കാതല്‍' ആമസോണ്‍ പ്രൈമില്‍, സ്ട്രീമിങ് ആരംഭിച്ചത് ഇന്ത്യക്ക് പുറത്ത്