Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer:കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിനുശേഷം മമ്മൂട്ടി കമ്പനിയുടെ 'കാതല്‍', വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിച്ച് ട്രെയിലര്‍

Kaathal The Core Official Trailer  Mammootty Jyotika  Jeo Baby  Mammootty Kampany

കെ ആര്‍ അനൂപ്

, ചൊവ്വ, 14 നവം‌ബര്‍ 2023 (09:06 IST)
കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിനുശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നവംബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും. 
 ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന സിനിമയില്‍ ജ്യോതികയാണ് നായിക. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് കാതല്‍ വിതരണത്തിന് എത്തിക്കുന്നത്.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യക്കൊപ്പം എന്തുകൊണ്ട് അഭിനയിക്കുന്നില്ല ? രണ്ടാളെയും ഒന്നിപ്പിക്കാന്‍ രാജമൗലി ശ്രമിച്ചെങ്കിലും നടന്നില്ല, കാര്‍ത്തിക്ക് പറയാനുള്ളത് ഇതാണ് !