Publish Date: Wed, 17 Nov 2021 (10:08 IST)
Updated Date: Wed, 17 Nov 2021 (10:17 IST)
തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ കുറുപ്പ് 50 കോടി ക്ലബ്ബില്‍ കേറിയത് വെറും നാല് ദിവസം കൊണ്ട്. അതേ പാതയില്‍ എത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപിയുടെ കാവലും. ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്റെ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.
'ആന്റണിയും, തമ്പാനും... അവരുടെ കരുത്ത്... കാവലാകും കാവല്‍ ലോകം മുഴുവന്‍ കാവലാകും 25 മുതല്‍'-ജോബി ജോര്‍ജ് കുറിച്ചു.
തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ കാവലിലുണ്ട്. മാത്രമല്ല ചെറുപ്പക്കാരനായും 55 നും 60 നും ഇടയില്‍ പ്രായമുള്ള ഒരാളെയും സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നുണ്ടെന്ന് നിതിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.