Webdunia - Bharat's app for daily news and videos

Install App

"ഈ സീൻ ഞാൻ നേരത്തെ വിട്ടതാണ്" കാവൽ സിനിമയിലെ രംഗം കോപ്പിയടിയെന്ന വിമർശനത്തിന് ചുട്ട മറുപടിയുമായി സുരേഷ് ഗോപി

അഭിറാം മനോഹർ
തിങ്കള്‍, 24 ഫെബ്രുവരി 2020 (10:39 IST)
കഴിഞ്ഞ ദിവസം സുരേഷ്ഗോപി പങ്കുവെച്ച കാവൽ എന്ന ചിത്രത്തിന്റെ സ്റ്റിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സത്യം തെളിയുന്നവരെ കുടുംബത്തിനും നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് എന്ന കുറിപ്പോടെയാണ് ഒരു ആശുപത്രിയിൽ വെച്ച് പോലീസുകാരനെ ചുവരോടു ചേർത്തുനിർത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രം സുരേഷ്ഗോപി പങ്കുവെച്ചത്.
 
എന്നാൽ ഇതിനുപിന്നാലെ മോഹൻലാൽ ചിത്രമായ ലൂസിഫറിൽ സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആരാധകർ രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്നും ഈ സീൻ ഒഴിവാക്കണമെന്നും വരെ ആളുകൾ കമെന്റുമായെത്തി. എന്നാൽ ഇത് കോപ്പിയടിയല്ലെന്നും സമാനമായ രംഗം സുരേഷ് ഗോപി ഇരട്ടവേഷത്തിലെത്തിയ രണ്ടാം ഭാവം എന്ന ചിത്രത്തിലും സമാന രംഗമുണ്ടെന്നും മറ്റൊരു കൂട്ടം ആരാധകരും വാദിച്ചു.ചർച്ചകൾ ചൂടുപിടിക്കവെ അവസാനം മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തി. 
 
ഒരിക്കലുമല്ല. ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.നിധിൻ രഞ്ജിപണിക്കരാണ് കാവൽ സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments