ലേലം 2 വരില്ല? നിഥിൻ രൺജിപണിക്കർ ഒരുക്കുന്ന ‘കാവൽ’, സുരേഷ് ഗോപി റിട്ടേൺ !

ചിപ്പി പീലിപ്പോസ്

ഞായര്‍, 27 ഒക്‌ടോബര്‍ 2019 (11:08 IST)
സുരേഷ് ഗോപിയും നിഥിൻ രൺജി പണിക്കരും ഒന്നിക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നിഥിന്‍ രഞ്ജിപണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലും എത്തുന്നുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി ഈ ചിത്രത്തിന്റെ പ്രവർത്തനത്തിലേക്ക് കടക്കും. അതേസമയം, രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടിൽ ഒരുങ്ങിയ ലേലം 2 സംഭവിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൃഷ്ണനും രാധയിൽ നായികയാകാൻ സന്തോഷ് പണ്ഡിറ്റ് വിളിച്ചിരുന്നു: സുരഭി ലക്ഷ്മി