Publish Date: Fri, 10 Dec 2021 (08:56 IST)
Updated Date: Fri, 10 Dec 2021 (08:59 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമയുടെ റിലീസ് താല്‍ക്കാലികമായി എറണാകുളം സബ് കോടതി തടഞ്ഞു.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവാച്ചന്‍ തന്റെ ജീവചരിത്രമാണെന്നും അതുകൊണ്ടുതന്നെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജോസ് കുരുവി നാക്കുന്നേല്‍ പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
സിനിമ പ്രദര്‍ശനത്തിനെത്തിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാകുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഹര്‍ജി തീര്‍പ്പാകുന്നത് വരെ കടുവയുടെ പ്രദര്‍ശനത്തിനും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. സമൂഹ മാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്. കേസ് വീണ്ടും ഡിസംബര്‍ 14 ന് പരിഗണിക്കും.