Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നായാട്ട്' കണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചിന്തകള്‍ നിലയ്ക്കുന്നില്ല: കൈലാസ് മേനോന്‍

'നായാട്ട്' കണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചിന്തകള്‍ നിലയ്ക്കുന്നില്ല: കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 10 മെയ് 2021 (17:00 IST)
നായാട്ട് നെറ്റ്ഫ്‌ലിക്‌സ് എത്തിയതോടെ കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കണ്ടു. സിനിമാമേഖലയിലെ താരങ്ങളും സംവിധായകരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അജു വര്‍ഗീസ്, ജിത്തുജോസഫ്, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ സിനിമയ്ക്ക് കൈയ്യടിച്ചു. ഇപ്പോളിതാ സംഗീതസംവിധായകന്‍ കൈലാസ് മേനോനും തന്റെ അഭിപ്രായം രേഖപ്പെടുത്തി.
 
'കണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചിന്തകള്‍ നിലയ്ക്കുന്നില്ല, മരവിപ്പ് മാറുന്നില്ല. അത്തരമൊരു ചിന്തോദ്ദീപകമായ വിഷയം തിരഞ്ഞെടുക്കുന്നതിന് മുഴുവന്‍ ടീമിനും ഒരു പ്രത്യേക കരഘോഷം അര്‍ഹിക്കുന്നു'- കൈലാസ് മേനോന്‍ കുറിച്ചു.
 
പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന് കോവിഡ്, നടന്‍ ക്വാറന്റൈനില്‍