Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതാരങ്ങളുടെ മുന്‍‌നിരയിലേക്ക് കൈലാസ്, ‘സണ്‍ ഓഫ് ഗ്യാംഗ്‌സ്റ്റര്‍’ തരംഗമാകുമോ?

യുവതാരങ്ങളുടെ മുന്‍‌നിരയിലേക്ക് കൈലാസ്, ‘സണ്‍ ഓഫ് ഗ്യാംഗ്‌സ്റ്റര്‍’ തരംഗമാകുമോ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (19:57 IST)
നടൻ കൈലാസിൻറെ പുതിയ ചിത്രമാണ് ‘സൺ ഓഫ് ഗ്യാങ്സ്റ്റർ’. വിമൽ രാജ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ആർ കളേഴ്സ് പ്രൊഡക്ഷന്റെ ബാനറിൽ സിനോജ് അഗസ്റ്റിയൻ നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമയാണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. ഒടിടി റിലീസ് ചിത്രമാണെന്നും പറയപ്പെടുന്നു.
 
പാപ്പിനുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീഹരി കെ നായരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മനു ഷാജുവാണ് എഡിറ്റിംഗ്.
 
നീലത്താമര എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കൈലാസിന് പിന്നീട് മികച്ച നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചില്ല. സൺ ഓഫ് ഗ്യാങ്സ്റ്റർ അദ്ദേഹത്തിന് ഒരു ബ്രേക്ക് ആകുമെന്നാണ് പ്രതീക്ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരുഖും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു: സംവിധായകൻ ആറ്റ്‌ലി!