Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'രണ്ട് തവണ ഗര്‍ഭം അലസി'; ആ ദുഃഖ ദിനങ്ങളെ കുറിച്ച് കജോള്‍

ഒരിക്കല്‍ തങ്ങളുടെ പ്രണയ കഥ കജോള്‍ പറഞ്ഞിരുന്നു

Kajol about Pregnancy
, വെള്ളി, 5 ഓഗസ്റ്റ് 2022 (15:02 IST)
ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. വളരെ വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹം കഴിച്ചതും ഒരു സിനിമാ കഥ പോലെയാണ് ആരാധകര്‍ കേട്ടത്. തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ താണ്ടിയിട്ടുണ്ടെന്ന് കജോള്‍ പറയുന്നു. 
 
ഒരിക്കല്‍ തങ്ങളുടെ പ്രണയ കഥ കജോള്‍ പറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കജോള്‍ മനസ് തുറന്നത്. അന്ന് തന്റെ ഗര്‍ഭം രണ്ട് തവണ അലസിയ സംഭവവും കജോള്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ഗര്‍ഭം അലസിയപ്പോള്‍ ഏറെ വിഷമവും നിരാശയും തോന്നിയെന്നാണ് കജോള്‍ പറയുന്നത്. 
 
'കഭി ഖുഷി കഭി ഗമ്മിന്റെ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. പക്ഷെ ഗര്‍ഭം അലസിപ്പോയി. സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. സിനിമ നന്നായി വന്നു, പക്ഷെ ഞാന്‍ സന്തുഷ്ടയായിരുന്നില്ല. ഒരിക്കല്‍ കൂടി എന്റെ ഗര്‍ഭം അലസിപ്പോയി. പിന്നീട് കഠിനമായിരുന്നു. പതിയെ എല്ലാം ശരിയായി. ഞങ്ങള്‍ക്ക് നൈസയും യുഗും പിറന്നു. ഞങ്ങളുടെ കുടുംബം പൂര്‍ത്തിയായി,' കജോള്‍ പറഞ്ഞു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്നത്തെ പത്താം ക്ലാസുകാരി ഇന്ന് സിനിമ നടി ! താരത്തെ മനസ്സിലായോ ?