Kajol: 'വിവാഹത്തിന് എക്‌സ്പയറി ഡേറ്റ് വേണം': കജോൾ, എയറിലാക്കി ട്രോളർമാർ

നിഹാരിക കെ.എസ്
വ്യാഴം, 13 നവം‌ബര്‍ 2025 (14:02 IST)
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കജോള്‍. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും കജോൾ ഇടയ്ക്കിടെ സിനിമകൾ ചെയ്യും. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് കജോൾ നടത്തിയ പരാമർശം വൈറലായിരുന്നു. 
 
കൃതി സനോണും വിക്കി കൗശലും അതിഥികളായി എപ്പിസോഡില്‍ വിവാഹങ്ങള്‍ക്ക് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള ഓപ്ഷനും വേണമോ എന്ന ചോദ്യം ഉയര്‍ന്നു വരികയായിരുന്നു. കൃതിയും വിക്കിയും ട്വിങ്കിളും അങ്ങനൊരു ആവശ്യമില്ലെന്ന് പറഞ്ഞുവെങ്കില്‍ കജോളിന്റെ അഭിപ്രായം വിഭിന്നമായിരുന്നു.
 
'കല്യാണമാണ്, വാഷിങ് മെഷീന്‍ അല്ല' എന്നാണ് ട്വിങ്കിള്‍ പറഞ്ഞത്. പക്ഷെ കജോള്‍ എതിര്‍ത്തു. ''തീര്‍ച്ചയായും വേണം. ശരിയായ വ്യക്തിയെ, ശരിയായ സമയത്താണ് കല്യാണം കഴിക്കുന്നത് എന്നതില്‍ എന്ത് ഗ്യാരണ്ടിയാണുള്ളത്. പുതുക്കാനുള്ള ഓപ്ഷന്‍ ന്യായമാണ്. ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം ബുദ്ധിമുട്ടേണ്ടി വരില്ല'' എന്നായിരുന്നു കജോളിന്റെ മറുപടി.
 
കജോളിന്റെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാകാം കജോള്‍ അങ്ങനെ പറഞ്ഞതെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ജീവിതം ഓക്കെയല്ലെന്ന് തോന്നുന്നുവെങ്കില്‍ ഡിവോഴ്‌സ് ചെയ്യാനും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം കജോളിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ട്. നടന്‍ അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്.
 
നേരത്തെ വിവാഹേതര ബന്ധത്തെ ന്യായീകരിച്ചും കജോളും ട്വിങ്കിളും വിവാദത്തിലായിരുന്നു. 9-5 ജോലി ചെയ്യുന്നവരേക്കാള്‍ കഷ്ടപ്പെടുന്നത് അഭിനേതാക്കള്‍ ആണെന്ന കജോളിന്റെ പരാമര്‍ശവും ഷോയെ വിവാദത്തില്‍ ചെന്നു ചാടിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments