Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ajay Devgan: ഞാൻ ഒരു മുഴുക്കുടിയൻ ആയിരുന്നു, പരിധിവിട്ടാണ് കുടിച്ചിരുന്നത്: അജയ് ദേവ്ഗൺ

Ajay Devgan

നിഹാരിക കെ.എസ്

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (11:05 IST)
തന്റെ മദ്യപാനശീലത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം അജയ് ദേവഗൺ. താൻ നന്നായി കുടിച്ചിരുന്ന ആളാണെന്നും എന്നാൽ ഒരു ഘട്ടത്തിൽ അത് പരിധിവിട്ടെന്നും പറയുകയാണ് നടൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അജയ് ദേവ്ഗൺ തന്റെ മദ്യപാന ശീലത്തിനെക്കുറിച്ച് മനസുതുറന്നത്‌.
 
'ഞാൻ നന്നായി കുടിച്ചിരുന്നയാളാണ്. കുടിക്കാത്തവർക്ക് വേണ്ടിയുള്ളതല്ല മദ്യം എന്ന് ആളുകളോട് പറയുന്നിടം വരെ ഒരുഘട്ടത്തിൽ ഞാൻ എത്തി. പരിധിക്കുള്ളിൽ നിന്ന് കുടിക്കുന്നവർക്ക് ഇത് കുഴപ്പമല്ല. എന്നാൽ ഞാൻ പരിധിവിട്ടാണ് കുടിച്ചിരുന്നത്. അതുകൊണ്ട് ഞാനൊരു വെൽനെസ് സ്പായിൽ പോയി. അതിന് ശേഷം ഒരുമാസത്തേക്ക് മദ്യപാനം പൂർണമായി നിർത്തി. 
 
മദ്യപിച്ചിരുന്ന സമയത്ത് മാൾട്ട് ഞാൻ കുടിച്ചിരുന്നില്ല. മറിച്ച് വോഡ്കയാണ് കുടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ മാൾട്ട് ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ച് ഇത് മദ്യപാനമേ അല്ല. ഭക്ഷണത്തിന് ശേഷം വെറും 30 മില്ലി മാൾട്ട്. ചിലപ്പോൾ രണ്ടെണ്ണം. അത് പതിവാണ്. അത് നിങ്ങളെ റിലാക്‌സാക്കും. ഞാൻ ഒരിക്കലും അതിനപ്പുറത്തേക്ക് പോയിട്ടില്ല. പ്രായോഗികമായി ഇത് മദ്യപിക്കാത്തതിന് തുല്യമാണ്,' അജയ് ദേവ്ഗൺ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Blessy: 'ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ED പേടി കൊണ്ട്': ബ്ലെസി